ബൈജു രക്ഷാധികാരി തന്നെയാണ്. ആർക്കും എതിരഭിപ്രായവുമില്ല, കുറ്റവുമില്ല. പക്ഷേ ഈ സിനിമ പ്രേക്ഷകർക്ക് ഒരു ആശ്വാസധാരിയാണോ എന്ന ചോദ്യത്തിന് ഞാൻ കൈകൾ കൂപ്പുന്നു. ആ ചോദ്യത്തിനുള്ള ഉത്തരം നിങ്ങൾ തന്നെ കണ്ടെത്തേണ്ടതാണ്.. "എന്റെ കൂടെ തൽക്കാലം അതിനുള്ള ഉത്തരം മണ്ണിലലിയട്ടേ"😜
പേരിനോടു 101% നീതി പുലർത്തുന്ന കഥയും സന്ദർഭവുമാണ് ഈ 'ബിജു മേനോൻ' സിനിമ എന്ന് നിസ്സംശയം പറയാം(ബിജു ചേട്ടനെ ഈ വരിയിൽ പ്രത്യേകം മാനിച്ചതിന് കാരണമുണ്ട്. പടം മടുപ്പുളവാക്കാതെ കൊണ്ടു പോകുന്നതിൽ 99.99% പുള്ളി വിജയിച്ചു. 0.01% ബുജിക്കണക്കിൽ ചേർത്താൽ മതി).
കുമ്പളം എന്ന നാട്ടു പ്രദേശത്തെ പ്രിയങ്കരനായ നന്മ മരമാണ് ബൈജു. കൊച്ചു കുട്ടികൾ മുതൽ തല നരച്ച വൃദ്ധവൃതാന്തങ്ങൾ വരെയുള്ള സൗഹൃദ വലയം ഈ നാല്‌പ്പത്തിയൊന്നുക്കാരനുണ്ട്.. ഏത് പുകിലിലും, പുൽമൈതാനത്തിലും ബൈജു നിറസാന്നിധ്യമാണ്. കുമ്പളം ബ്രദേഴ്‌സ് എന്ന പേരിൽ സ്വന്തമായി ക്രിക്കറ്റ് ക്ലബ് വരെ ഈ മൊതലിന്റെ മൊതലായിയുണ്ട്..
സിനിമ മൊത്തതിൽ ഒരു വിഷയം മാത്രമല്ല കൈകാര്യം ചെയ്‌തിട്ടുള്ളത്. ഇന്നത്തേതും, ഇന്നലത്തേതും, ഇനി വരാനിരിക്കുന്നതുമായ പത്തോളം വിഷയങ്ങൾ ആലേപനം ചെയ്‌തു വെച്ചിട്ടുണ്ട് രഞ്ജൻ പ്രമോദ് എന്ന സംവിധായകൻ. യഥാർത്ഥ പ്രേമത്തിന്റെ നിറം, കൈവിട്ട ബാല്യത്തിന്റെ മധുരം, മനുഷ്യ ജീവികളോടുള്ള നിഷ്‌കളങ്കമായ ഇടപെടൽ, ജോലി ചെയ്‌ത് ക്ഷീണിച്ചു വരുമ്പോൾ മൈതാനത്ത് കൂട്ടുക്കാരും ഒന്നിച്ചുള്ള കളിച്ചിരി വർത്തമാനങ്ങൾ, എല്ലാം തന്നെ സിനിമയിൽ പ്രേക്ഷകരോട് സംവദിക്കുന്നുണ്ടെങ്കിലും, ശരാശരിയിൽ ഒതുങ്ങി നിൽക്കുന്ന സംവിധാനം സിനിമയേ പിന്നോട്ട് വലിച്ചോണ്ട് ഓടുന്നുണ്ട്.. പക്ഷേ നേരത്തേ സൂചിപ്പിച്ച പോലെ ഈ സിനിമ പ്രേക്ഷകരേ ആകർഷിക്കുന്നുണ്ടെങ്കിൽ അത് ബിജു ചേട്ടന്റെ അസാധ്യ പ്രകടനം ഒന്ന് കൊണ്ട് മാത്രമാണ്.. ചുരുക്കി പറഞ്ഞാൽ സിനിമ നിങ്ങളേ നിരാശരാക്കുമെങ്കിലും, ബിജു മേനോൻ എന്ന നടൻ നിങ്ങളെ നിരാശരാക്കില്ല...
മറ്റു നടന്മാരുടെ പ്രകടനം ചോദിച്ചാൽ എന്നെ ചിരിപ്പിച്ച പ്രകടനം ഹരീഷ് കണാരന്റേതാണ്.. പിന്നെ ബാക്കിയെല്ലാം താരങ്ങളും അവരവരുടേ വേഷങ്ങൾ മനോഹരമായി തന്നെ കെട്ടിയാടി എന്നു തന്നെ പറയാം...
Rating 3/5(ബിജു ചേട്ടനു വേണ്ടിയാണ് 0.5 കൂട്ടിയത്)..❤